Advertisement

ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചു; യുവമോർച്ച പ്രവർത്തകർ അറസ്റ്റിൽ

October 18, 2018
Google News 1 minute Read
prakash babu

ശബരിമലയിൽ നിരോധനാജ്ഞ ലംഘിച്ചതിന്  യുവമോര്‍ച്ചയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ പ്രകാശ് ബാബു ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിൽ.   നിലയ്ക്കലില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചതിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ബിജെപി സംസ്ഥാന പ്രസിഡന്‍റ് പി.എസ്. ശ്രീധരന്‍പിള്ള മാധ്യമങ്ങളെ കണ്ടതിന് തൊട്ട് പുറകേയാണ് ഇവർ പമ്പയില്‍ നിരോധനാജ്ഞ ലംഘിച്ച് രംഗത്തെത്തിയത്. ഒരു യുവതിയേയും ക്ഷേത്രത്തിനകത്തേക്ക് കയറ്റിവിടില്ലെന്നും പ്രതിഷേധം ശക്തമാക്കുമെന്നും യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. ഇന്നും നാളെയും ശബരിമലയില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച ഉണ്ടാകുമെന്നും നേതാക്കള്‍ പറഞ്ഞു.

prakash babu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here