എയർ ഇന്ത്യ ഇടപാടുകളിൽ ക്രമക്കേട്: എൻഫോഴ്‌സ്‌മെന്റ് കേസെടുത്തു

എയർ ഇന്ത്യ യുപിഎ സർക്കാരിന്റെ കാലത്ത് നടത്തിയ നാല് ഇടപാടുകളിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തു. അഴിമതി തടയൽ നിയമപ്രകാരമാണ് കേസ്. ഇടപാടുകളിൽ കള്ളപ്പണം കൈകാര്യം ചെയ്തിരിക്കാമെന്ന നിഗമനത്തിലാണ് ഇത്. എയർ ഇന്ത്യയുടെ നാല് ഇടപാടുകളിലാണ് കേസ് എടുത്തിരിക്കുന്നത്.
എയർ ഇന്ത്യ ഇന്ത്യൻ എയർലൈൻസ് ലയനം, വിമാനം വാങ്ങുന്നതിനും വാടകയ്‌ക്കെടുക്കുന്നതിനുമായുണ്ടാക്കിയ കരാറുകൾ, ലാഭകരമായ റൂട്ടുകൾ സ്വകാര്യ കമ്പനികൾക്ക്
കൈമാറിയത്, സോഫ്റ്റ്‌വേർ ഇടപാട് എന്നിവയാണ് പരിശോധിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഹാജരാകാൻ ഉദ്യോഗസ്ഥരിൽ ചിലർക്ക് ഉടൻ നോട്ടീസയക്കാനും തീരുമാനിച്ചിട്ടുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here