Advertisement

സന്നിധാനത്ത് യുവതി എത്തിയെന്ന് സംശയം; നടപന്തലില്‍ വന്‍ പ്രതിഷേധം

October 20, 2018
Google News 0 minutes Read

സന്നിധാനത്ത് യുവതിയെത്തിയെന്ന് ആരോപിച്ച് നടപന്തലില്‍ വന്‍ പ്രതിഷേധം. അമ്പത്തിയഞ്ച് വയസ്സുണ്ടെന്ന് തീര്‍ത്ഥാടക പറഞ്ഞെങ്കിലും പ്രതിഷേധക്കാര്‍ ഇവരെ തടയാന്‍ ശ്രമിക്കുകയാണ്. പോലീസ് സംരക്ഷണയില്‍ ഇവര്‍ പതിനെട്ടാംപടിയുടെ സമീപത്ത് എത്തിയിട്ടുണ്ട്. പോലീസുകാര്‍ സ്ത്രീയുടെ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങി പ്രതിഷേധക്കാരെ ബോധ്യപ്പെടുത്തിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞ് പോയില്ല. കനത്ത സുരക്ഷയിലാണ് പോലീസ് പതിനെട്ടാംപടിയ്ക്ക് സമീപത്തേക്ക് ഇവരെ എത്തിച്ചത്. കാനനപാതയില്‍ ആരും സ്ത്രീയെ തടഞ്ഞില്ല. നടപന്തലിന് സമീപത്തേക്ക് ഇവര്‍ എത്തിയപ്പോഴാണ് പ്രതിഷേധം ശക്തമായത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here