Advertisement

ശബരിമല കേസ് പരിഗണിക്കണം; മുന്‍ തന്ത്രിയുടെ ഭാര്യ ചീഫ് ജസ്റ്റിസിന് കത്തയച്ചു

November 16, 2021
Google News 0 minutes Read

ശബരിമല യുവതീപ്രവേശക്കേസ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിക്ക് കത്ത്. മുന്‍ തന്ത്രി കണ്ഠര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തര്‍ജനമാണ് ചീഫ് ജസ്റ്റിസ് എൻ വി രമണക്ക് കത്തെഴുതിയത്. 9 അംഗ ബെഞ്ചിന് മുന്നിൽ ഉള്ള കേസ് പരിഗണിക്കണമെന്നാണ് കത്തിലെ ആവശ്യം.

കേസിലെ വിധി ഇന്ത്യൻ ജുഡീഷ്യറിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്ന് കത്തിൽ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിവര്‍ വിശ്വാസികളുടെ ആവശ്യത്തെ പിന്തുണച്ചിട്ടുണ്ടെന്നും ദേവകി അന്തര്‍ജനം ചൂണ്ടിക്കാട്ടി. ശബരിമല പ്രക്ഷോഭ സമയത്ത് പൊലീസ് അറസ്റ്റ് ചെയ്തതിന്റെ ഫോട്ടോയും കത്തിനൊപ്പം ചേര്‍ത്തിട്ടുണ്ട്.

2020 ജനുവരിയില്‍ ഒമ്പത് അംഗ ഭരണഘടന ബെഞ്ചിന് മുമ്പാകെ ശബരിമല കേസില്‍ വാദം ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. ആ ബെഞ്ചിലെ ജസ്റ്റിസ് ബോബ്ഡെ ഉൾപ്പെടെ പല ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിൽ പുതിയ ഭരണഘടന ബെഞ്ച് രൂപീകരിക്കേണ്ടിവരും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here