ശബരിമല സ്ത്രീ പ്രവേശനം; പാര്‍ട്ടി നിലപാടിനൊപ്പം: വൃന്ദാ കാരാട്ട്

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പാര്‍ട്ടിയെടുത്ത നിലപാടിനൊപ്പം ഉറച്ചു നില്‍ക്കുന്നതായി സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് ട്വന്റിഫോറിനോട്. ഒരു വ്യക്തിയോ പ്രസ്ഥാനമോ ഇടപെട്ടല്ല സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചതെന്നും അവര്‍ പറഞ്ഞു.
സുപ്രിം കോടതി വിധി മാത്രമാണ് ഇടത് പക്ഷ ഗവണ്‍മെന്റ് നടപ്പാക്കിയതെന്നും വൃന്ദ. ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ഒരു രീതിയിലും ബാധിക്കില്ലെന്നും വൃന്ദാ കാരാട്ട് പറഞ്ഞു.
Read Also :ഡൽഹി കലാപം: കുറ്റപത്രത്തിൽ ആനിരാജയുടേയും വൃന്ദാകാരാട്ടിന്റേയും പേര്
ശബരിമല വിഷയത്തില്‍ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ഇന്ന് പ്രതികരിച്ചു. ശബരിമല വിഷയത്തിലെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഖേദപ്രകടനം ഏത് സാഹചര്യത്തിലാണെന്ന് മുഖ്യമന്ത്രിയും സിപിഐഎം സംസ്ഥാന സമിതിയും പരിശോധിക്കും. ശബരിമല തെരഞ്ഞെടുപ്പ് വിഷയമല്ല. സുപ്രിംകോടതിയില്‍ ഒന്‍പത് അംഗ ബെഞ്ച് വിധി പറഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
Story Highlights: brinda karat, sabarimala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here