Advertisement

മലകയറാൻ നാളെയെത്തുമെന്ന് മഞ്ജു

October 20, 2018
Google News 0 minutes Read
manju

പ്രതികൂല കാലാവസ്ഥയായതിനാലാണ് ഇന്ന് മല കയറാതെ മടങ്ങിയതെന്നും നാളെ മലയറാൻ വീണ്ടും എത്തുമെന്നും മഞ്ജു. പോലീസ് മഞ്ജുവിന് സുരക്ഷ ഒരുക്കില്ലെന്ന് വ്യക്തമാക്കിയികുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയായതിനാലാണ് സുരക്ഷ ഒരുക്കാൻ കഴിയാഞ്ഞതെന്നാണ് മഞ്ജുവ്യക്തമാക്കുന്നത്. മുപ്പത്തെട്ട് വയസ്സുകാരിയായ മഞ്ജു കൊല്ലം കരുനാഗപ്പള്ളി സ്വദേശിനിയാണ്.ദളിത് മഹിളാ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റാണ് മഞ്ജു.

നാളെ രാവിലെ മഞ്ജുവിന് സുരക്ഷ ഒരുക്കുന്ന കാര്യം പരിഗണിക്കുമെന്നാണ് പോലീസ് അറിയിച്ചു. ഒപ്പം  മഞ്ജുവിന്‍റെ പൊതുജീവിതത്തിന്‍റെ പശ്ചാത്തലത്തെപ്പറ്റി അന്വേഷിക്കുകയാണെന്നും ഐജി അറിയിച്ചിരുന്നു. മഞ്ജു മലകയറുമെന്ന വാർത്ത പുറത്ത് വന്നതോടെ വൻ പ്രതിഷേധമാണ് കാനനപാതയിലും നടപന്തലിലും അരങ്ങേറിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here