ശബരിമലയില്‍ ജാഗ്രത തുടരുന്നു; 200പേര്‍ക്കെതിരെ കേസ്

ശബരിമല സ്ത്രീപ്രവേശന വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ ജാഗ്രത തുടരുന്നു. ഇന്ന് വലിയ തിരക്കാണ് ശബരിമലയില്‍ ഉള്ളത്. ഒരു യുവതി പോലും മലകയറണമെന്ന ആവശ്യവുമായി ഇന്ന് ഇതുവരെ പോലീസിനെ സമീപിച്ചിട്ടില്ല. നിലയ്ക്കലും, കാനനപാതയിലും, സന്നിധാനത്തും, പന്പയിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അതേസമയം സ്ത്രീകളെ തടഞ്ഞ 200പേര്‍ക്ക് എതിരെ പോലീസ് കേസ് എടുത്തു.
ഇലവുങ്കലില്‍ വാഹനങ്ങള്‍ പരിശോധിച്ചാണ് കടത്തി വിടുന്നത്. നിരോധനാജ്ഞ ലംഘിച്ചേക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അയ്യപ്പ ഭക്തന്മാരുടെ വാഹനം അടക്കം പരിശോധിക്കുകയാണ്. പ്രതിഷേധക്കാരില്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് വാഹനങ്ങള്‍ കടത്തി വിടുന്നത്.
യുവതികള്‍ സന്നിധാനത്തിന് സമീപം എത്തിയതിന് പിന്നാലെ പതിനെട്ടാംപടിയ്ക്ക് താഴെ പ്രതിഷേധിച്ച പരികര്‍മ്മികളുടെ പേരുവിവരങ്ങള്‍ ദേവസ്വം ബോര്‍ഡ് ആരാഞ്ഞിട്ടുണ്ട്. മേല്‍ശാന്തിയ്ക്കാണ് ഇത് സംബന്ധിച്ച നിര്‍ദേശം പോലീസ് നല്‍കിയത്. എന്നാല്‍ പരികര്‍മ്മികളെ അനുകൂലിച്ച് മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി എത്തിയിട്ടുണ്ട്. ആചാരലംഘനം നടന്നാല്‍ നട അടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിനെയും അനീഷ് നമ്പൂതിരി പിന്തുണച്ചു. അതേസമയം തന്ത്രിയെ വിമര്‍ശിച്ച് ദേവസ്വം ബോര്‍ഡ് അംഗം കെപി ശങ്കരദാസ് രംഗത്ത് എത്തി.
22നാണ് തുലാംമാസ പൂജ കഴിഞ്ഞ ശബരിമല നട അടയ്ക്കുന്നത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ശബരിമല നട അടയ്ക്കുന്നതുവരെ നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് വ്യക്തമാക്കി. വ്യാഴ്‌ഴ്ച മുതലാണ് നിരോധനാജ്ഞ ആരംഭിച്ചത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നട അടയ്ക്കുന്ന തിങ്കളാഴ്ച വരെ നിരോധനാജ്ഞ നീട്ടിയിരിക്കുകയാണ്. അതേസമയം, ശബരിമലയിലേക്ക് എത്തുന്ന ഭക്തര്‍ക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here