Advertisement

‘ആർഎസ്എസ് ശാഖകൾക്ക് കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ സംരക്ഷിക്കാനാവും ‘ : കൈലാഷ് സത്യാർത്ഥി

October 20, 2018
Google News 1 minute Read

ആർഎസ്എസ് ശാഖകൾക്ക് കുട്ടികളെ, പ്രത്യേകിച്ച് പെൺകുട്ടികളെ സംരക്ഷിക്കാനാകുമെന്ന് നൊബേൽ ജേതാവ് കൈലാഷ് സത്യാർത്ഥി. ആർഎസ്എസിന്റെ നേതൃത്വത്തിലുള്ള നവരാത്രി ആഘോഷ പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കവെയാണ് കൈലാഷ് സത്യാർത്ഥി ഇക്കാര്യം പറഞ്ഞത്.

‘ഇന്ന് സിത്രീകൾ ജോലിസ്ഥലത്തും മറ്റ് പൊതിയിടങ്ങളിലും ഭീതിയും ഭീഷണിയും അരക്ഷിതാവസ്ഥയും നേരിടുകയാണ്. മഹത്തായ ശിശുസൗഹൃദപരമായ ഒരു രാജ്യം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിനായി യുവാക്കളുടെ കർമ്മശേഷിയും പങ്കാളിത്തവും അത്യതാപേക്ഷിതമാണ്. നമ്മുടെ മാതൃഭൂമിയുടെ ഭാവി സംരക്ഷിക്കാനും പുതിയ തലമുറയെ മുന്നോട്ടു നയിക്കാനും ആർ. എസ്. എസിലെ യുവാക്കളോട് ഞാൻ അഭ്യർത്ഥിക്കുകയാണ്. ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളിലുമുള്ള ആർ. എസ്. എസ്. ശാഖകൾ ഈ ദൗത്യം ഏറ്റെടുക്കുകയാണെങ്കിൽ ഇനി വരുന്ന തലമുറ സ്വസംരക്ഷണത്തിൽ സ്വയം പര്യാപ്തത കൈവരിക്കും.’ കൈലഷ് പറഞ്ഞു.

രാജ്യത്തിന്റെ പുരോഗതി താൻ കണക്കാക്കുന്നത് കഷ്ടതയിൽ നിന്നും ചൂഷണത്തിൽ നിന്നും രക്ഷപെട്ട ഒരു ആദിവാസി പെൺകുട്ടിയുടെ മുഖത്തെ ചിരി കണ്ടിട്ടോ അല്ലെങ്കിൽ ക്വാറികൾ ഉള്ള, നിരന്തര ചൂഷണം നേരിടുന്ന ഒരു പ്രദേശം രക്ഷപെടുന്നതോ കണ്ടിട്ടാണെന്നും സത്യാർത്ഥി പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here