Advertisement

വി.എസ് അച്യുതാനന്ദന് ഇന്ന് 95ാം പിറന്നാള്‍

October 20, 2018
0 minutes Read
vs

ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദന് ഇന്ന് 95ാം പിറന്നാള്‍. പതിവുപോലെ ആഘോഷങ്ങളില്ലാതെയാണ് വി.എസിന്റെ ഈ പിറന്നാള്‍ ദിനവും കടന്നുപോയത്. ഔദ്യോഗിക വസതിയില്‍ രാവിലെ പത്തോടെ കുടുംബാംഗങ്ങള്‍ക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും ഒപ്പം കേക്ക് മുറിച്ചു. തുടര്‍ന്ന് മക്കള്‍ക്കും ചെറുമക്കള്‍ക്കും ഒപ്പം ഇരുന്ന സദ്യ കഴിച്ചു.   ആശംസകളുമായി നിരവധി പേര്‍ വിഎസിന്റെ വസതിയ്ക്ക് മുന്നില്‍ എത്തിയിരുന്നു. ഇവര്‍ക്ക് എല്ലാം അദ്ദേഹം നന്ദി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement