മീ ടൂ; ലീന മണിമേഖല മാത്രമല്ല ഞാനും അയാളുടെ ഇര : സംവിധായകൻ സുസിക്കെതിരെ അമലാ പോൾ

സംവിധായക ലീന മണിമേഖല സംവിധായകൻ സുസി ഗണേശനെതിരെ നടത്തിയ മീ ടൂ ആരോപണങ്ങൾക്ക് പിന്തുണയേകി തനിക്കുണ്ടായ ദുരനുഭവവും തുറന്ന് പറഞ്ഞ് നടി അലമാ പോൾ.

സുസി ഗണേശന്റെ പുതു ചിത്രമായ തിരുട്ടുപയലേ 2 വിന്റെ സെറ്റിലാണ് അമല പോളിന് സംവിധായകനിൽ നിന്നും മോശം അനുഭവമുണ്ടായത്. തന്റെ ട്വിറ്റർ പോജിലൂടെയാണ് അമല ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.

‘ഞാൻ ലീന മണിമേഖലയുടെ ആരോപണങ്ങളെ പിന്തുണയ്ക്കുന്നു, സ്ത്രീകളോട് തീരെ ബഹുമാനമില്ലാത്ത ഒരു പുരുഷനിൽ നിന്ന് ഇത്തരം അനുഭവങ്ങളുണ്ടാകുന്നതിനെ കുറിച്ച് എനിക്ക് ആലോചിക്കാം.

തിരുട്ടുപയലേ 2 വിൽ നായികയായിരുന്നിട്ടും അയാളുടെ അശ്ലീല ചുവയോടെയുള്ള സംസാരങ്ങൾക്കും, സ്പർശനങ്ങൾക്കും ഇരയായിരുന്നു ഞാൻ. ഇതെല്ലാം തിരുട്ടുപയലേ 2 വിന്റെ ചിത്രീകരണം എനിക്ക് ദുസ്സഹമാക്കി. അവർ ഏത് അവസ്ഥയിലൂടെയാകും പോയിട്ടാണ്ടാകുക എന്നെനിക്ക് മനസ്സിലാക്കാം.

അവരുടെ അനുഭവം പൊതുമധ്യത്തിൽ പറയാൻ കാണിച്ച ധൈര്യത്തെ ഞാൻ അഭിനന്ദിക്കുന്നു. എല്ലാ മേഘലകളിലും സ്ത്രീകൾക്കെതിരെ ഇത്തരം അതിക്രമങ്ങൾ നടക്കുന്നുണ്ട്.

ഇത്തരം പുരുഷന്മാർ അവരുടെ ഭാര്യമാരെയും പെൺമക്കളെയും നന്നായി പരിചരിക്കും. എന്നാൽ സഹപ്രവർത്തകരുടെ കാര്യം വരുമ്പോൾ മോശമായി പെരുമാറാൻ കിട്ടുന്ന ഒരവസരവും ഇത്തരക്കാർ പാഴാക്കില്ല.

നമ്മുടെ സർക്കാരും നിയമവ്യവസ്ഥയും ഇത്തരം പ്രശ്‌നങ്ങൾ പരിഗണിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.’

ഇങ്ങനെ പറഞ്ഞുകൊണ്ടാണ് അമല പോൾ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇംഗ്ലീഷിൽ മാത്രമല്ല തമിഴിലും അമല പോൾ ഇക്കാര്യങ്ങൾ വിവരിച്ചുകൊണ്ട് കുറിപ്പെഴുതിയിട്ടുണ്ട്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More