ആലുവ ദേശീയ പാതയിൽ വൻ ഗർത്തം; ഗതാഗതം തടഞ്ഞു

ആലുവ മുട്ടത്തിന് സമീപം ദേശീയ പാതയില്‍ വന്‍ ഗര്‍ത്തം രൂപപ്പെട്ടു. നാലുനിര പാതയില്‍ ആലുവയില്‍ നിന്ന് എറണാകുളം ഭാഗത്തേക്കുള്ള സ്പീഡ് ട്രാക്കിലാണ് വന്‍ ഗര്‍ത്തം കാണപെട്ടത്.
തിരക്കേറിയ ദേശീയ പാതയില്‍ സ്പീഡ് ട്രാക്കിലാണ് നൂറ് ചതുരശ്ര അടിയോളം വിസ്തീര്‍ണ്ണമുള്ള വലിയ ഗര്‍ത്തം രൂപപെട്ടത്.

രണ്ടടിയോളം വ്യാസത്തില്‍ ടാര്‍ അടര്‍ന്ന് മാറിയപ്പോഴാണ് ഈ ഗര്‍ത്തം ദൃശ്യമായത്. രാവിലെ 9.00 മണിയോടെ ഇതിലെ കടന്നു പോയ ടൂ വീലര്‍ യാത്രക്കാരാണ് ഗര്‍ത്തം കണ്ടത്. ഒരു കാര്‍ പൂര്‍ണമായും വീണ് കിടക്കാനുള്ള വലിപ്പമാണ് ഈ കുഴിക്കുള്ളത്. കഴിയിലൂടെ നോക്കിയാല്‍ മെട്രോയുടെ പില്ലറുകളുടെ അടിത്തട്ട് കാണാം. സ്പീഡ് ട്രാക്കില്‍ മധ്യഭാഗത്തായതു കൊണ്ട് മാത്രമാണ് ടയറുകളുടെ ഭാരം കുഴിയില്‍ പതിയാതിരുന്നത്.

പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. പോലീസ് സ്ഥലത്തെത്തി ഈ നിരയിലൂടെയുള്ള ഗതാഗതം തടഞ്ഞു. കെഎംആര്‍എല്‍ ദേശീയ പാത അധികൃതര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. വെള്ളപൊക്കത്തില്‍ മണ്ണിടിഞ്ഞ് താന്നതാകാം ഈ ഗര്‍ത്തം രൂപപെടാന്‍ കാരണമെന്ന് സംശയിക്കുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top