സിബിഐ ഡയറക്ടറെ മാറ്റിയത് റാഫേൽ അന്വേഷണം അട്ടിമറിക്കാനെന്ന് പ്രശാന്ത് ഭൂഷൻ

cbi director was removed to sabotage rafale case investigation

റാഫേൽ ഇടപാടിലെ അന്വേഷണം തടയാനാണ് സിബിഐ ഡയറക്ര്# അലോക് വർമ്മയെ ചുമതലകളിൽ നിന്ന് മാറ്റിയതെന്ന് സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൻ. ഡയറക്ടർ ചുമതല നൽകിയ നാഗേശ്വർ റാവുവിനെതിരെയും ആരോപണമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

റഫാൽ ഇടപാടിൽ പ്രതിരോധ മന്ത്രാലയത്തോട് അലോക് വർമ്മ രേഖകൾ ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. അസ്താനയ്‌ക്കെതിരെയുള്ള കേസ് അന്വേഷിക്കുന്ന അജയ് ബസിയെ പോർട്ട് ബ്‌ളയറിലേക്ക് മാറ്റിയിരിക്കുകയാണ്. കേസുകൾ അട്ടിമറിക്കുകയാണ് അലോക് വർമ്മയുടെ ചുമതല നീക്കിയതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top