കളിക്കിടെ അഴുക്കുചാലില്‍ വീണ കുട്ടിയെ ഡെലിവറി ബോയ് സാഹസികമായി രക്ഷിച്ചു (വീഡിയോ)

കളിക്കിടെ അഴുക്കുചാലില്‍ വീണ ആറുവയുകാരിയെ ഡെലിവറി ബോയ് സാഹസികമായി രക്ഷിച്ചു. ചൈനയിലെ ശ്വോസിങ് സിറ്റിയിലാണ് സംഭവം.

അഴുക്കുചാലിന് അരികിലിരുന്നു കളിച്ചുകൊണ്ടിരിക്കുന്നതിന് ഇടയില്‍ കുട്ടി കാലുവഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. നീന്തലറിയാത്ത പെണ്‍കുട്ടി മുങ്ങിത്താഴുന്നതിനു ഇടയ്ക്കാണ് ഡെലിവറി ബോയ് ആ വഴി വരുന്നത്. അപകടം നടക്കുന്നു എന്ന് മനസിലാക്കിയ ഇദ്ദേഹം വണ്ടി നിര്‍ത്തി ഓടയിലേക് ചാടി കുട്ടിയെ രക്ഷിക്കുകയായിരുന്നു.

വഴിക്കരികില്‍ സ്ഥാപിച്ചിരുന്ന സര്‍വൈലന്‍സ് ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ വൈറലായപ്പോഴാണ് സംഭവം പുറത്ത് അറിഞ്ഞത്. കുട്ടിയെ രക്ഷിച്ച് കരക്ക് കേറ്റിയതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ മുങ്ങിപ്പോയ ഷൂസ് എടുക്കാന്‍ രണ്ടാമത് വെള്ളത്തിലിറങ്ങുന്നുണ്ട്. പലരും ഇയാളുടെ ധീരതയെ പ്രശംസിച്ചു കൊണ്ടുള്ള പ്രതികരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവയ്ക്കുകയാണ്.

വീഡിയോ കാണാം..

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top