സാഹിത്യകാരൻ ശൂരനാട് രവി അന്തരിച്ചു

sooranad ravi passess away

പ്രശസ്ത സാഹിത്യകാരൻ ശൂരനാട് രവി (75) അന്തരിച്ചു. സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

ഓണപ്പന്ത്, കിളിപ്പാട്ടുകൾ, ഭാഗ്യത്തിലേക്കുളള വഴി, പൊങ്കൽപ്പാട്ട്, അക്ഷരമുത്ത് എന്നിവയ്ക്കു പുറമേ തമിഴിൽ നിന്ന് നാടോടിക്കഥകളും മലയാളത്തിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. 1943 ലാണ് ശൂരനാട് രവിയുടെ ജനനം. 1989 ൽ അരിയുണ്ട എന്ന കൃതിക്ക് അദ്ദേഹത്തിന് ബാലസാഹിത്യത്തിനുള്ള എൻസിഇആർടി നാഷണൽ അവാർഡ് ലഭിച്ചു.

നാളെ ഉച്ചയ്ക്ക് 12ന് ശൂരനാട് ഇഞ്ചക്കാട്ടെ വീട്ടുവളപ്പിലാണ് സംസ്‌കാരം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top