സിബിഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരായ നടപടി റഫാല്‍ ഇടപാടിലെ അന്വേഷണത്തെ ഭയന്ന്; മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍

റഫാല്‍ ഇടപാട് അന്വേഷിക്കാന്‍ ശ്രമിച്ചതാണ് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയെ മാറ്റാന്‍ കാരണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സിബിഐ ഡയറക്ടറെ മാറ്റിയ നടപടി നിയമവിരുദ്ധമാണ്. സിബിഐ ഡയറക്ടറെ മാറ്റാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അധികാരമില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. റഫാല്‍ ഇടപാടില്‍ പ്രധാനമന്ത്രിയുടെ പങ്ക് അന്വേഷിക്കുന്നതു തടയാനാണ് സിബിഐ മേധാവിയെ പാതിരാത്രിയില്‍ മാറ്റിയത്. കേന്ദ്ര സര്‍ക്കാറിന്റെ ചാരപ്രവര്‍ത്തനം എല്ലാവര്‍ക്കും എതിരെ നടത്തുകയാണ്. റിലയന്‍സ് ഗ്രൂപ്പ് ഉടമ അനില്‍ അംബാനിക്ക് 30,000 കോടി രൂപ പ്രധാനമന്ത്രി നല്‍കി. ഇതില്‍ അന്വേഷണം ഭയന്നാണ് അലോക് വര്‍മയ്‌ക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നതെന്നും രാഹുല്‍ ആരോപിച്ചു. നരേന്ദ്രമോദി പിടിക്കപ്പെടുകതന്നെ ചെയ്യും. പ്രതിപക്ഷ പാർട്ടി എന്ന നിലയിലുള്ള ഉത്തരവാദിത്തം നിർവഹിക്കുകയാണ് കോൺഗ്രസ് ഇപ്പോൾ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here