കുണ്ടറയില്‍ റെയില്‍വേ പാളത്തില്‍ ഇരുന്ന് മദ്യപിച്ചവരെ ട്രെയിന്‍ തട്ടി, ഒരാള്‍ മരിച്ചു

eight train suspended completely

കുണ്ടറയില്‍ റെയില്‍ വേ പാളത്തില്‍ ഇരുന്ന് മദ്യപിച്ചവരെ ട്രെയിന്‍ തട്ടി, ഒരാള്‍ മരിച്ചു. കൊട്ടാരക്കര തൃക്കണ്ണമംഗലം ഇടിസി കോളനിയില്‍ സുനില്‍കുമാറാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ആളുടെ ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളുടെ പരിക്ക് ഗുരുതരമാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. മുക്കട റെയില്‍വേ ഗേറ്റിനും ഇളമ്പള്ളൂരിനും ഇടയിലാണ് സംഭവം. പുനലൂരില്‍ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് ഇവരെ ഇടിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top