അബ്ദുൽ നാസർ മഅ്ദനിക്ക് ഉമ്മയെ സന്ദർശിക്കാൻ അനുമതി

അർബുദരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഉമ്മയെ സന്ദർശിക്കാൻ അനുമതി തേടി പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനി ബംഗലൂരു സ്‌ഫോടനക്കേസ് വിചാരണകോടതിയിൽ നൽകിയ ഹർജി അനുവദിച്ചു. 28 മുതൽ നവംബർ 4 വരെയാണ് സന്ദർശനാനുമതി നൽകിയത്.

കഴിഞ്ഞ കുറേക്കാലമായി അർബുദ രോഗബാധിതയായിരുന്ന മഅ്ദനിയുടെ മതാവ് അസ്മാഅ് ബീവിക്ക് രോഗം മൂർച്ഛിക്കുകയും ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് മഅ്ദനി സന്ദർശനാനുമതി തേടി ഹർജി നൽകിയത്. ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് മഅ്ദനി കോടതി അനുമതിയോടെ ഉമ്മയെ സന്ദർശിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top