മദ്രസാ വിദ്യാർത്ഥിയെ അടിച്ചുകൊന്നു

madrassa student hacked to death

ഡൽഹിയിൽ മദ്രസാ വിദ്യാർത്ഥിയെ അടിച്ചു കൊന്നു. ദസ് ഉൾ ഉലൂം ഫരീദിയ മദ്രസയിലെ വിദ്യാർത്ഥിയായ സ്വദേശി മുഹമ്മദ് അസീം ന്നെ എട്ട് വയസ്സുകാരനാണ് കൊല്ലപ്പെട്ടത്.

ക്രിക്കറ്റ് കളിയുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ട്. മദ്രസയ്ക്ക് സമീപത്തുള്ള സ്ഥലത്ത് സമീപ പ്രദേശത്തെ കുട്ടികൾ ചേർന്ന് ക്രിക്കറ്റ് ക!ളിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങൾ നില നിന്നിരുന്നു.

തർക്കത്തെത്തുടർന്ന് ക!ഴിഞ്ഞ ദിവസം മദ്രസയിലേക്ക് കുട്ടികൾ മദ്യക്കുപ്പികൾ വലിച്ചെറിഞ്ഞിരുന്നു. തുടർന്നുണ്ടായ തർക്കത്തിൽ മുഹമ്മദ് അസീമിനെ കുട്ടികൾ ചേർന്ന് മർദ്ദിക്കുകയായിരുന്നു. അവശയായി വീണ കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനയില്ല. സംഭവത്തിൽ പൊലീസ് ആരേയും പിടികൂടിയിട്ടില്ല.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top