നാറ്റോ രാജ്യങ്ങളുടെ സൈനികാഭ്യാസത്തിന് തുടക്കമായി

നാറ്റോ രാജ്യങ്ങളുടെ സൈനികാഭ്യാസത്തിന് തുടക്കമായി. നോർവേയിൽ ശീതയുദ്ധ കാലത്തിനുശേഷം നാറ്റോ രാജ്യങ്ങൾ നടത്തുന്ന ഏറ്റവും വലിയ സൈനികാഭ്യാസമാണ് ഇത്.

അതേസമയം, നോർവേയിൽ നാറ്റോ സൈനികാഭ്യാസം നടത്തുന്നത് റഷ്യയെ ചൊടിപ്പിച്ചിട്ടുണ്ട്. നാറ്റോ അഭ്യാസം തങ്ങളുടെ അതിർത്തിക്ക് സമീപം എത്തിയാൽ പ്രതികരിക്കാൻ നിർബന്ധിതമാകുമെന്ന് റഷ്യ അറിയിച്ചു. റഷ്യയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് നോർവേ. 29 നാറ്റോ രാജ്യങ്ങൾക്കു പുറമേ ഫിൻലൻഡ്, സ്വീഡൻ എന്നി രാജ്യങ്ങളിൽനിന്നുമായി 50000 സൈനികർ 10000 യന്ത്രങ്ങൾ ,65 കപ്പലുകൾ 250 വിമാനങ്ങൾ എന്നിവ ട്രിഡന്റ് ജംക്ചർ 18 എന്ന സൈനികാഭ്യാസത്തിലുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top