അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം; ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരത്തിന്

sports

അറുപത്തിരണ്ടാമത് സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കം. രാവിലെ ഏഴ് മണിയോടെ ത്സരങ്ങൾ  ആരംഭിച്ചു.അണ്ടർ 17 ആൺകുട്ടികളുടെ 3000 മീറ്റർ മത്സരത്തോടെയാണ് മീറ്റിന് തുടക്കമായത്.റ്റ് ആദ്യ സ്വര്‍ണ്ണം തിരുവനന്തപുരത്തിന് . ഈ ഇനത്തില്‍  ആണ്‍കുട്ടികളുടെ മത്സരത്തില്‍ സായിയുടെ സല്‍മാന്‍ ഫറൂക്കിനാണ് സ്വര്‍ണ്ണം. രണ്ടാം സ്ഥാനം എം.വി.അമിത്ത് (കോതമംഗലം മാര്‍ബസേലിയേസ്). തിരുവനന്തപുരം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടക്കുന്ന മീറ്റിന്റെ ആദ്യ ദിനം 31 ഫൈനലുകളാണുള്ളത്.ആകെ 96 ഇനങ്ങളിലാണ് മത്സരങ്ങൾ. മൂന്നുദിവസത്തെ മീറ്റില്‍ 2,200 താരങ്ങള്‍ മാറ്റുരയ്ക്കും. കായിക മേള  ഞായറാഴ്ച സമാപിക്കും.
3000 സീനിയർ ആണ്കുട്ടികളുടെ മത്സരത്തില്‍ ഒന്നാംസ്ഥാനം കോതമംഗലം മാർ ബേസില്‍ സ്കൂളിലെ ആദർശ് ഗോപിക്കാണ്. രണ്ടാം സ്ഥാനം അജിത്.എം. ( സി എം ടി മാത്തൂർ പാലക്കാട്).ജൂനിയർ പെണ്കുട്ടികളുടെ 3000 മീറ്ററില്‍ കട്ടിപ്പറ ഹോളി ഫാമിലി സ്കൂളിലെ സനിക സ്വർണ്ണം നേടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top