Advertisement

നെടുമ്പാശ്ശേരി കള്ളനോട്ട് കേസില്‍ വിധി ഇന്ന്

October 26, 2018
Google News 0 minutes Read
nedumsseri

നെടുമ്പാശ്ശേരി കള്ളനോട്ട് കേസില്‍ വിധി ഇന്ന്. എറണാകുളം എന്‍ഐഎ കോടതിയാണ് വിധി പറയുന്നത്. 2013 ജനുവരി മാസത്തില്‍ നെടുമ്പാശ്ശേരി വഴി 9,75,000 രൂപയുടെ കള്ളനോട്ടുമായി മലപ്പുറം കാളിക്കാവ് സ്വദേശി ആബിദ് പിടിയിലായ കേസാണിത്. വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനിരുന്ന ദിവസം ജഡ്ജി വിരമിച്ചതിനെ തുടര്‍ന്ന് വീണ്ടും വിചാരണ നടത്തുകയായിരുന്നു.
കൊടുങ്ങല്ലൂര്‍ പെരിഞ്ഞനം സ്വദേശി മുഹമ്മദ് ഹനീഫ, അബ്ദുള്‍ സലാം, പോണ്ടിച്ചേരി സ്വദേശി ആന്റണി ദാസ് എന്നിവരാണ് വിചാരണ നേരിടുന്ന മറ്റ് പ്രതികള്‍. കേസിലെ മുഖ്യ പ്രതിയായ അഫ്താബ് ബട്കി ഇപ്പോഴും ഒളിവിലാണ്.

പ്ര​തി​ക​ൾ​ക്കെ​തി​രെ എ​ൻ.ഐ.​എ ചു​മ​ത്തി​യി​രു​ന്ന യു.​എ.​പി.​എ നി​യ​മ​പ്ര​കാ​ര​മു​ള്ള കു​റ്റ​ങ്ങള്‍ കോടതി നേരത്തെ ഒഴിവാക്കിയിരുന്നു. യു.​എ.​പി.​എ നിലവില്‍ വരുന്നതിന് മുമ്പുള്ള കേസുകളില്‍ യു.​എ.​പി.​എ ചുമത്താന്‍ പാടില്ലെന്ന് കാണിച്ചാണ് ഹൈക്കോടതി ഇത് ഒഴിവാക്കിയത.്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here