അമിത് ഷാ ഇന്ന് കേരളത്തിലെത്തും

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തിലെത്തും. സന്ദര്‍ശനത്തില്‍ ശബരിമല വിഷയവും മഞ്ചേശ്വരം ഉപതെരെഞ്ഞെടുപ്പും ചര്‍ച്ചചെയ്യും. ശബരിമല വിഷയത്തില്‍ അമിത് ഷാ ശക്തമായ നിലപാടെടുത്ത് നില്‍ക്കുന്നതിനിടെ കേരളാ സന്ദര്‍ശനം ഏറെ നിര്‍ണ്ണായകമാകും.

ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ ബിജെപി തീരുമാനമെടുക്കേണ്ട നിര്‍ണായക ഘട്ടം കൂടിയാണിത്. രാഷ്ട്രീയമായി വലിയ പ്രാധാന്യമുള്ള ഇക്കാര്യത്തില്‍ അമിത് ഷായുടെ നിര്‍ദേശം ആരായാന്‍ സംസ്ഥാന നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.

പിണറായിയില്‍ കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്‍ രമിത്തിന്റെ വീട്ടില്‍ അമിത് ഷാ സന്ദര്‍ശനം നടത്തും. രമിത്തിന്റെ വീട് സന്ദര്‍ശിക്കുമെന്നത് അമിത് ഷാ കഴിഞ്ഞ ജനരക്ഷായാത്രയില്‍ പ്രഖ്യാപിച്ച് നടപ്പാക്കാനാകാതെ പോയതാണ്. അമിത് ഷാ സന്ദര്‍ശനം റദ്ദാക്കിയത് സിപിഐഎം രാഷ്ട്രീയ വിഷയമാക്കിയിരുന്നു. ഇതാണ് രണ്ടാംവരവില്‍ അമിത്ഷാ പ്രത്യേകം താല്‍പര്യമെടുത്ത് പൂര്‍ത്തിയാക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top