ബസ് സമരം പിൻവലിച്ചു

നവംബർ ഒന്ന് മുതൽ നടത്താനിരുന്ന അനിശ്ചിതകാല ബസ് സമരം പിൻവലിച്ചു. ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സ്വകാര്യ ബസ് ഉടമകൾ നവംബർ ഒന്ന് മുതൽ സമരം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇന്ന് ഉച്ചയ്ക്ക് രണ്ട്മണിക്ക് സ്വകാര്യ ബസ് ഉടമകളുമായി ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ ചർച്ച നടത്തിയിരുന്നു. ചർച്ചയിൽ ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്ന ഉറപ്പ് ലഭിച്ചതിനെ തുടർന്നാണ് ബസ് ഉടമകൾ സമരം പിൻവലിച്ചത്. അതേസമയം, ആവശ്യങ്ങൾ പഠിക്കാൻ ജസ്റ്റിസ് രാമച്ന്ദ്രൻ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
വാഹന നികുതിയിൽ ഇളവ് വരുത്തിയില്ലെങ്കിൽ ബസ് ചാർജ് വർദ്ധിപ്പിക്കണം. മിനിമം ചാർജ് എട്ട് രൂപയിൽ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാർജിൽ സഞ്ചരിക്കാവുന്ന ദൂരം അഞ്ചിൽ നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാർത്ഥി ചാർജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയായിരുന്നു് സ്വകാര്യ ബസുടമകളുടെ ആവശ്യങ്ങൾ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here