ഐ ലീഗ്; ഗോകുലം എഫ്‌സിക്ക് സമനിലത്തുടക്കം

ഐ ലീഗ് പുതിയ സീസണിലെ ആദ്യ മത്സരത്തില്‍ ഗോകുലം എഫ്‌സിക്ക് സമനിലത്തുടക്കം. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത മോഹന്‍ ബഗാനോടാണ് കേരളം സമനില വഴങ്ങിയത്. ആദ്യ പകുതുയില്‍ ഗോള്‍ നേടി മോഹന്‍ ബഗാന്‍ ലീഡ് പിടിച്ചെങ്കിലും രണ്ടാം പകുതിയിലെ സെല്‍ഫ് ഗോള്‍ ഗോകുലം എഫ്‌സിയെ തുണച്ചു. നാല്‍പതാം മിനിറ്റില്‍ ഉഗാണ്ടന്‍ താരം ഹെന്റി കിസെക്കയാണ് മോഹന്‍ ബഗാന് വേണ്ടി ഫ്രീകിക്കിലൂടെ ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ഉഗാണ്ടന്‍ താരം കിം കിമയുടെ കാലില്‍ നിന്നു വീണ സെല്‍ഫ് ഗോള്‍ ഗോകുലം എഫ്‌സിയെ ബഗാന് ഒപ്പം എത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ മോഹന്‍ ബഗാന്‍ ആക്രമിച്ചുകളിച്ചു. രണ്ടാം പകുതിയില്‍ ഏതാനും ചില മുന്നേറ്റങ്ങളിലൂടെ ഗോകുലം എഫ്‌സി ആരാധകരെ തൃപ്തിപ്പെടുത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top