തുടർച്ചയായ രണ്ടാം ജയം; കോഴിക്കോട് ഗോകുലത്തിന്റെ വിജയാവേശം

ഹോം ഗ്രൗണ്ടിൽ ഗോകുലത്തിന് തുടർച്ചയായ രണ്ടാം ജയം. കോഴിക്കോട് നടന്ന മത്സരത്തിൽ ബെംഗളൂരു എസ് സിയെ തോൽപിച്ചത് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. സ്പാനിഷ് താരം അബലഡയാണ് രണ്ട് ഗോളും നേടിയത്. ആദ്യ പകുതിയിൽ എട്ടാം മിനിറ്റിലും രണ്ടാം പകുതിയിൽ 90-ാം മിനിറ്റിലുമായിരുന്നു അബെലെഡോയുടെ ഗോളുകൾ. 11 മത്സരങ്ങളിൽ നിന്ന് 19 പോയിന്റുമായി ഗോകുലം മൂന്നാം സ്ഥാനത്തേക്ക് എത്തി.
പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് എസ്‍സി ബെംഗളൂരു. 11 മത്സരം പൂർത്തിയാക്കിയ ഗോകുലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് തോൽവി അറിഞ്ഞിട്ടുള്ളത്. അഞ്ച് മത്സരങ്ങൾ വിജയിച്ചപ്പോൾ നാല് മത്സരങ്ങൾ സമനിലയിൽ കലാശിച്ചു. 11 മത്സരങ്ങൾ കളിച്ച ബെംഗളൂരു രണ്ട് മത്സരങ്ങളിൽ മാത്രമാണ് വിജയം അറിഞ്ഞിട്ടുള്ളൂ.
ടീമിൻ്റെ ഒത്തിണക്കത്തോടെയുള്ള കളിയാണ് തുടർച്ചയായ ജയം സാധ്യമാക്കിയതെന്ന് ഗോകുലം കേരള എഫ് സി ചെയർമാൻ ഗോകുലം ഗോപാലൻ. രണ്ട് തവണ ഐ ലീഗ് കിരീടം ചൂടിയ ഗോകുലം കേരള ഇത്തവണയും ചാമ്പ്യൻമാരാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗോകുലം ഗോപാലൻ പറഞ്ഞു.
Story Highlights : Bengaluru SC defeated by Gokulam Kerala FC
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here