‘ധോണിയില്ലാതെ ഇന്ത്യയുടെ ട്വന്റി 20 ടീം’; ഏകദിന ഭാവിയും അനിശ്ചിതത്വത്തില്‍

തന്റെ ക്രിക്കറ്റ് കരിയറിലാദ്യമായി ഇന്ത്യയുടെ മുന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി ട്വന്റി 20 ടീമില്‍ നിന്ന് പുറത്തായി. മോശം ഫോമാണ് ധോണിയെ ടീമില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ സെലക്ടര്‍മാരെ പ്രേരിപ്പിച്ചത്. വെസ്റ്റ് ഇന്‍ഡീസിനും ഓസ്‌ട്രേലിയക്കുമെതിരായ ട്വന്റി 20 പരമ്പരകളില്‍ നിന്നാണ് ധോണിയെ പുറത്താക്കിയത്. ഇരു പരമ്പരകളിലും ധോണിക്ക് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായി ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തി.
ഇന്ത്യന്‍ ടീമിന്റെ ഭാവി കണക്കിലെടുത്താണ് ട്വന്റി 20 യില്‍ നിന്ന് ധോണിയെ മാറ്റിനിര്‍ത്തുന്നതെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്.കെ പ്രസാദ് വിശദീകരണം നല്‍കി. ഇതോടെ ഏകദിന ക്രിക്കറ്റിലും ധോണിയുടെ ഭാവി അനിശ്ചിതത്വത്തിലായി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ട്വന്റി 20 പരമ്പരയില്‍ കോഹ്‌ലിക്ക് വിശ്രമം നല്‍കി പകരം രോഹിത് ശര്‍മയെ നായകനായി പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ കോഹ്‌ലി തിരിച്ചെത്തും.
ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ലോകേഷ് രാഹുല്‍, ദിനേശ് കാര്‍ത്തിക്, മനീഷ് പാണ്ഡെ, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ക്രുനാല്‍ പാണ്ഡ്യ, വാഷിംഗ്ണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഖലീല്‍ അഹമ്മദ്, ഉമേഷ് യാദവ്, ഷഹബാദ് നദീം. (വിരാട് കോലി തിരിച്ചെത്തുമ്പോള്‍ നദീം പുറത്താകും)
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here