സ്വാമി സന്ദീപാനന്ദയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതം. ആശ്രമത്തിന് നേരെയുള്ള ആക്രമണത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കുന്നതിന്റെ ഭാഗമായി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു. ആശ്രമത്തിന് സമീപമുള്ള ക്ഷേത്രത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഒരാള്‍ ഓടിമറയുന്നതായി കാണുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സ്വാമി സന്ദീപാനന്ദ ഗിരിയുടെ കുണ്ടമണ്‍കടവിലെ ആശ്രമത്തില്‍ അക്രമികള്‍ അഴിഞ്ഞാടിയത്. രണ്ട് കാറും ഒരു സ്‌കൂട്ടറും അക്രമികള്‍ കത്തിച്ചു. ആശ്രമത്തിന് മുന്‍പില്‍ അക്രമികള്‍ റീത്ത് വക്കുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top