ഐ എഫ് എഫ് കെ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നവംബര്‍ ഒന്നിന് ആരംഭിക്കും

ഇരുപത്തിമൂന്നാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷൻ നവംബർ ഒന്നു മുതൽ ആരംഭിക്കും. ഓഫ്‌ലൈൻ രജിസ്‌ട്രേഷൻ നവംബർ ഒന്നിനും ഓൺലൈൻ രജിസ്‌ട്രേഷൻ നവംബർ പത്തിനുമാണ് തുടങ്ങുന്നത്. ഡെലിഗേറ്റ് ഫീസ് 2000 രൂപ. വിദ്യാർത്ഥികൾക്ക് ആയിരം രൂപ. ഇത്തവണ സൗജന്യ പാസുകൾ ഇല്ല. 2018 ഡിസംബർ 7 മുതൽ 13 വരെയാണ് ചലച്ചിത്ര മേള.
പ്രളയത്തെ തുടര്‍ന്ന് ഇത്തവണ ചലച്ചിത്രമേളയ്ക്ക് സര്‍ക്കാര്‍ ധനസഹായം ഇല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡെലിഗേറ്റ് ഫീസ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഡെലിഗേറ്റ് പാസിന് 650രൂപയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് 350രൂപയുമായിരുന്നു. അതാണിപ്പോള്‍ 2000ഉം 1000ളം ആയി ഉയര്‍ത്തിയിരിക്കുന്നത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here