ഖാലിദ സിയയ്ക്ക് ഏഴ് വർഷം തടവുശിക്ഷ

7 year imprisonment for khaleda zia

അഴിമതിക്കേസിൽ ജയിലിലായിരുന്ന ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഖാലിദ സിയയ്ക്ക് ഏഴ് വർഷത്തെ തടവുശിക്ഷകൂടി ലഭിച്ചു. നിലവിൽ അഞ്ചര വർഷത്തെ തടവുശിക്ഷയാണ് ഖാലിദ സിയ അനുഭവിക്കുന്നത്. ഒന്നരക്കോടി രൂപയുടെ അഴിമതി നടത്തിയ കേസിലാണ് ഖാലിദ ശിക്ഷ അനുഭവിക്കുന്നത്.

ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ വൻതുക അഴിമതി നടത്തിയെന്നതാണ് ഖാലിദ സിയയ്‌ക്കെതിരെയുള്ള കേസ്. 31.5 മില്യണ് ടാക്ക ( ഇന്ത്യന് രൂപ ഏകദേശം രണ്ടു കോടി എഴുപത്തിരണ്ടു ലക്ഷം) വെട്ടിച്ചതിനാണ് കോടതി അവരെ ശിക്ഷിച്ചത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top