അയോധ്യ കേസ്: പുതിയ ബെഞ്ച് ഇന്ന് പരിഗണിക്കും

ayodhya case

അയോധ്യയിലെ തര്‍ക്ക ഭൂമി കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. പുതിയ ‍ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി ആണ് മൂന്നംഗ ‍ബെഞ്ചിന്റെ അധ്യക്ഷന്‍. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെഎം ജോസഫ് എന്നിവരാണ് മറ്റ് അംഗങ്ങള്‍. കേസിന്റെ അന്തിമ വാദം കേള്‍ക്കുന്ന തീയ്യതി ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേസ് അതിന് ശേഷം മാത്രം വാദം കേട്ടാല്‍ മതിയെന്നായിരുന്നു മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ ആവശ്യപ്പെട്ടത്.  എന്നാല്‍ കേസ് പെട്ടെന്ന് തീര്‍പ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാറും ഉത്തര്‍ പ്രദേശ് സര്‍ക്കാറും ആവശ്യപ്പെടുകയായിരുന്നു. അയോധ്യയിലെ രണ്ടേക്കര്‍ എഴുപത്തിയേഴ് സെന്‍റ് തര്‍ക്കഭൂമി, സുന്നി വഖഫ് ബോര്‍ഡിനും നിര്‍മോഹി അഖാഡയ്ക്കും രാംലല്ല വിരാജ്മനിനുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top