‘ഏയ് അങ്ങനൊന്നും പറഞ്ഞിട്ടില്ല!’; സര്‍ക്കാറിനെ വലിച്ച് താഴെയിടുമെന്ന് അമിത് ഷാ പറഞ്ഞിട്ടില്ലെന്നും പരിഭാഷ തെറ്റിയതാണെന്നും കണ്ണന്താനം

Alphons Kannathanam

കേരള സര്‍ക്കാറിനെ താഴെയിറക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞിട്ടില്ലെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. പരിഭാഷയിലുണ്ടായ തെറ്റായിരുന്നു അത്. ജനങ്ങളുടെ വികാരം മനസിലാക്കിയില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാറിനെ താഴെയിറക്കുമെന്ന് മാത്രമാണ് അമിത് ഷാ പറഞ്ഞതെന്നും കണ്ണന്താനം ന്യായീകരിച്ചു. അമിത് ഷായുടെ പരാമര്‍ശം വിവാദമായതോടെ പരിഭാഷ തെറ്റിയതാണെന്ന വാദവുമായി മറ്റ് ബിജെപി നേതാക്കളും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.

അതേസമയം, അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അപകീര്‍ത്തികരമാണെന്നും കണ്ണന്താനം പറഞ്ഞു. ഒരാളുടെ ശരീരത്തെ കുറിച്ച് ഇത്തരത്തില്‍ കളിയാക്കുന്നത് ശരിയല്ല. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് മാത്രമേ ഇതിന് കഴിയൂ എന്നും കണ്ണന്താനം കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top