യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി

suresh gopi

യുവതികള്‍ക്കായി അയ്യപ്പക്ഷേത്രം സ്ഥാപിക്കുമെന്ന് സുരേഷ് ഗോപി.കൊളത്തൂർ അദ്വൈതാശ്രമത്തിൽ ശ്രീശങ്കര ചാരിറ്റബിൾ ട്രസ്റ്റിന്റെ ശ്രീശങ്കര വൃദ്ധസേവാ കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രം നിര്‍മ്മിക്കുന്നതിനായി റാന്നിയിലോ പരിസരത്തോ സ്ഥലം നല്‍കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി. ഇല്ലെങ്കിൽ വിഷയത്തിൽ സമാനമനസ്കരായ ആളുകളുടെ സഹകരണത്തോടെ സ്ഥലം ലഭ്യമാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top