Advertisement

ദേശീയപാത വികസന പദ്ധതികള്‍ക്കായി 1557 കോടി

October 29, 2018
Google News 2 minutes Read
nh

ദേശീയപാത വികസനത്തില്‍ ഒരു ചുവടുകൂടി മുന്നേറി കേരളം. മൂന്ന് പദ്ധതികളിലായി 1557 കോടി രൂപയുടെ ദേശീയപാത വികസന പദ്ധതികള്‍ക്ക് കേരളത്തില്‍ തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. തലശേരി – മാഹി നാലുവരിപാത, നീലേശ്വരം റെയില്‍വേ ഓവര്‍ബ്രിഡ്ജ്, നാട്ടുകാല്‍ – താനാവ് ജംഗ്ഷന്‍ പാതവീതി കൂട്ടലും നടപ്പാത നിര്‍മാണവും തുടങ്ങി മൂന്ന് പദ്ധതികളാണ് നടപ്പിലാക്കാന്‍ പോകുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ദേശീയപാത വികസനത്തിൽ ഒരു ചുവടുകൂടി മുന്നേറി കേരളം. മൂന്നു പദ്ധതികളിലായി 1557 കോടി രൂപയുടെ ദേശീയപാത വികസന പദ്ധതികൾക്കാണ് കേരളത്തിൽ തുടക്കമാകുന്നത്.

തലശ്ശേരി-മാഹി നാലുവരിപാത 
…………………………………………..

കണ്ണൂർ ജില്ലയിലെ മുഴുപ്പിലങ്ങാട് (NH-66, 170 KM)നിന്നാരംഭിച്ചു കോഴിക്കോട് ജില്ലയിലെ അഴിയൂരിൽ അവസാനിക്കുന്ന 18 കി.മീ തലശ്ശേരി -മാഹി ബൈപ്പാസിനു 1181.82 കോടി രൂപയാണ് ചെലവ്. ധർമ്മടം, തലശ്ശേരി, തിരുവങ്ങാട്, എരഞ്ഞോളി, കോടിയേരി, മാഹി, ചൊക്ലി എന്നിവിടങ്ങളിലൂടെയാണ് പാത കടന്നു പോകുന്നത്. സമയലാഭത്തോടൊപ്പം കോഴിക്കോട്- കണ്ണൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡ്‌ ഗതാഗതസൗകര്യം സുഗമമാക്കുന്നതിനും, അപകടസാധ്യതകൾ കുറക്കുവാനും നാലുവരിയിൽ നിർമിക്കുന്ന തലശ്ശേരി-മാഹി ഹരിതപാതയ്ക്ക് സാധിക്കും. 2017 ഡിസംബറിൽ ദേശീയപാത അതോറിറ്റിയുടെ നിർമാണാനുമതി ലഭിച്ച പാതയുടെ നിർമാണം 2020 മെയ് മാസത്തോടു കൂടി പൂർത്തീകരിക്കും

നീലേശ്വരം റെയിൽവേ ഓവർബ്രിഡ്ജ് 
…………………………………………………….

കാസർഗോഡ് ജില്ലയിലെ നീലേശ്വരം ടൗണിനടുത്തെ പള്ളിക്കര റെയിൽവേ ക്രോസ്സിലെ രൂക്ഷമായ ഗതാഗത തടസം പരിഹരിക്കുകയെന്നത് ഏറെനാളായുള്ള പൊതുജനങ്ങളുടെ ആവശ്യമാണ്. കേന്ദ്ര റോഡ് ട്രാൻസ്‌പോർട് ആൻഡ് ഹൈവേ മിനിസ്ട്രി, പ്രത്യേക കേസായി പരിഗണിച്ചാണ് നീലേശ്വരം റെയിൽവേ ഓവർ ബ്രിഡ്ജിനു നിർമാണാനുമതി നൽകിയത്. NH-66 ൽ നാലുവരിയിൽ നിർമിക്കുന്ന റെയിൽവേ ഓവർബ്രിഡ്ജിന്റെ നിർമാണത്തിന് 81.87 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. പള്ളിക്കര റെയിൽവേ ക്രോസ്സിലെ ഗതാഗത തടസം പരിഹരിക്കുവാനും, ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ് ഗതാഗതം സുഗമമാക്കുന്നതിനും ഓവർബ്രിഡ്ജിന്റെ നിർമാണം വഴിയൊരുക്കും.

നാട്ടുകാൽ-താനാവ് ജംഗ്ക്ഷൻ, പാതവീതി കൂട്ടലും നടപ്പാത നിർമാണവും
…………………………………………

പാലക്കാട് ജില്ലയിലെ നാട്ടുകാൽ മുതൽ പാലക്കാട് ജില്ലയിലെ താനാവ് ജംഗ്ക്ഷൻ വരെയുള്ള പാതയുടെ വീതി കൂട്ടലും നടപ്പാത നിർമാണവുമാണ് 294 കോടി രൂപയുടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. NH- 966 ലെ വികസിപ്പിക്കാനുദ്ദേശിക്കുന്ന 46.72 കിമീ ദൂരം പൊതുമരാമത്തു വകുപ്പിന്റെ പ്ലാൻ ഫണ്ട് ഉപയോഗിച്ചാകും നിർമാണം പൂർത്തിയാക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here