ജനക്കൂട്ടത്തിനു നേരെ വെടിവയ്പ്; ലങ്കന്‍ മന്ത്രി അര്‍ജുന രണതുംഗെ അറസ്റ്റില്‍

ശ്രീലങ്കയില്‍ റെനില്‍ വിക്രമസിംഗെ കാബിനറ്റില്‍ മന്ത്രിയായിരുന്ന മുന്‍ ക്രിക്കറ്റ് താരം അര്‍ജുന രണതുംഗെ അറസ്റ്റില്‍. രണതുംഗെയുടെ ഗണ്‍മാന്‍ ജനക്കൂട്ടത്തിനു നേര്‍ക്കു നടത്തിയ വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സാഹചര്യത്തിലാണ് അറസ്റ്റ്. പെട്രോളിയം മന്ത്രിയായ അര്‍ജന രണതുംഗെ മന്ത്രാലയത്തിലെ ഓഫീസില്‍ പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ സിരിസേനയെ അനുകൂലിക്കുന്നവര്‍ തടഞ്ഞതാണ് വെടിവയ്പിനിടയാക്കിയത്. മന്ത്രിയെ ബന്ദിയാക്കാന്‍ ജനക്കൂട്ടം ശ്രമിച്ചതാണു വെടിവയ്പിനു കാരണമെന്നു പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തുടര്‍ന്ന് പെട്രോളിയം ഓഫീസ് തൊഴിലാളികള്‍ പണിമുടക്ക് പ്രഖ്യാപിച്ചതോടെയാണ് മന്ത്രിയെ പോലീസ് അറസ്റ്റ് ചെയ്തത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top