ഈ ഗായികയെ കൊണ്ട് സിനിമയില്‍ പാടിക്കുമെന്ന് നാദിര്‍ഷ

santha

സോഷ്യല്‍ മീഡിയയില്‍ പാട്ടുപാടി വൈറലായ ശാന്ത ബാബുവിനെ കൊണ്ട് തന്റെ സിനിമയില്‍ പാടിക്കുമെന്ന് നടനും സംവിധായകനുമായ നാദിര്‍ഷ. പണിയെടുക്കുന്ന സ്ഥലത്ത് വച്ച് ശാന്ത പാടിയ ഗാനം സ്വന്തം ഫെയ്സ് ബുക്ക് പേജില്‍ പങ്കുവച്ചാണ് നാദിര്‍ഷ ഇക്കാര്യം വ്യക്തമാക്കിയത്. കുറച്ച് നാളുകളായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ് ശാന്തയുടെ പാട്ടുകള്‍. എന്നാല്‍ ശാന്തയെ തിരിച്ചറിയാതെയാണ് നാദിര്‍ഷ സിനിമയില്‍ പാടിപ്പിക്കാനുള്ള ആഗ്രഹം വ്യക്തമാക്കിയത്.

ശാന്ത പാടുന്നതിന്റെ നിരവധി വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top