അർജുൻ കപൂർ വിവാഹിതനാകുന്നു ? വധു ഈ താരസുന്ദരി

ബോളിവുഡ് താരം അർജുൻ കപൂർ വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്. പരിനീതി ചോപ്രയുടേയും അർജുൻ കപൂറിന്റെയും പേരുകൾ ഏറെ നാൾ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്നുവെങ്കിലും അർജുൻ കപൂർ വിവാഹം കഴിക്കുന്നത് പരിനീതിയെയല്ല, മലൈക അറോറയെ ആണ് ! ഇരുവരുടേയും വിവാഹവാർത്ത കേട്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.

അർബാസ് ഖാന്റെ ഭാര്യയാണ് മലൈക അറോറ. ഇരുവരും പിരിയുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ അർജുനുമായുള്ള വിവാഹ വാർത്ത പുറത്ത് വന്നിരിക്കുന്നത്. ഫിലിംഫെയറാണ് വിവാഹ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

അടുത്തിടെ അബു ജാനി-സന്ദീപ് ഖോസ്ല എന്നിവരുടെ ഇവന്റിൽ ഇരുവരും ഒരുമിച്ച് എത്തിയിരുന്നു. ഇരുവരും അടുത്ത വർഷം വിവാഹിതരാകുമെന്നാണ് റിപ്പോർട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top