മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യും; ഹിന്ദുക്കള്‍ ബിജെപിക്ക് വോട്ട് ചെയ്യണം: ബിജെപി മന്ത്രി

തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജ്യത്തെ ഹിന്ദുക്കളെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട രാജസ്ഥാനിലെ ബി.ജെ.പി മന്ത്രി ധന്‍സിങ്ങിനെതിരെ കേസ്.

രാജ്യത്തെ മുസ്‌ലീങ്ങള്‍ എല്ലാവരും ഒരുമിക്കുമെന്നും അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും ഈ അവസരത്തില്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിന്ന് കോണ്‍ഗ്രസിന് വോട്ട് ചെയ്യണമെന്നായിരുന്നു തെരഞ്ഞെടുപ്പ് റാലിയ്ക്ക് പിന്നാലെ നടന്ന പൊതുപരിപാടിക്കിടെ മന്ത്രി ആവശ്യപ്പെട്ടത്.

ഒക്ടോബര്‍ 27 ന് ബന്‍സ് വാര ജില്ലയില്‍ നടത്തിയ പരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. മുസ്‌ലീങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ അതിനെ മറികടക്കാന്‍ നമ്മള്‍ ഹിന്ദുക്കള്‍ ബി.ജെ.പിക്കൊപ്പം നില്‍ക്കണം. വലിയ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തണം.- മന്ത്രി പറഞ്ഞു.

ജനങ്ങള്‍ക്കിടയില്‍ സ്പര്‍ധ വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ പരാമര്‍ശനത്തിനെതിരെ ഐ.പി.സി സെക്ഷന്‍ 125 പ്രകാരം ബന്‍സ്‌വാര കൊട്ട് വാലി പൊലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top