മലേഗാവ് സ്‌ഫോടനക്കേസ്; പ്രതികള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി

malegavu

മലേഗാവ് സ്ഫോടനക്കേസില്‍ കേണല്‍‌ പുരോഹിതും സാധ്വി പ്രജ്ഞാ താക്കൂറും അടക്കം ഏഴ് പ്രതികള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തി. എന്‍.ഐ.എ പ്രത്യേക കോടതിയുടേതാണ് നടപടി. കുറ്റം ചുമത്തുന്നത് നീട്ടണമെന്ന പുരോഹിതിന്‍റെ ആവശ്യം കോടതി നിരാകരിച്ചു. അടുത്തമാസം രണ്ടിന് കേസ് വീണ്ടും പരിഗണിക്കും.

2008ലെ മലേഗാവ് സ്ഫോടനക്കേസില്‍ പ്രതികളായ കേണല്‍‌ പുരോഹിത്, സാധ്വി പ്രജ്ഞാ താക്കൂര്‍‌, മേജര്‍ രമേശ് ഉപാധ്യായ് അടക്കം ഏഴ് പ്രതികള്‍ക്കെതിരെ ഭീകരാക്രമണ ഗൂഢാലോചന, കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. യു.എ.പി.എ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരവുമാണ് നടപടി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top