കുട്ടിയായിരുന്നപ്പോള്‍ ആക്രമിക്കപ്പെട്ടിരുന്നു; തുറന്ന് പറഞ്ഞ് നടി പാര്‍വതി

parvathy

കുട്ടിയായിരിക്കുമ്പോള്‍ താന്‍ ആക്രമിക്കപ്പെട്ടിരുന്നുവെന്ന് നടി പാര്‍വതി. മുബൈ ചലച്ചിത്രമേളയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. മൂന്നോ നാലോ വയസ് പ്രായമുള്ളപ്പോഴാണ് ആക്രമണം ഉണ്ടായത്. അതെ കുറിച്ച് തുറന്ന് പറയാന്‍ തന്നെ 12വര്‍ഷം എടുത്തുവെന്നും പാര്‍വതി പറഞ്ഞു. അത് പീഡനമാണെന്ന് അംഗീകരിക്കാന്‍ 17വര്‍ഷമെടുത്തു.

ആക്രമണത്തെ അതിജീവിച്ച ഒരാളാണ് താന്‍ എന്ന് എന്നെതന്നെ വിശ്വസിപ്പിക്കുക എന്നതാണ് ഞാന്‍ ദിവസവും അനുഭവിക്കുന്ന സ്ട്രഗിള്‍. അതിജീവനം ശാരീരികമായല്ല മാനസികമായി കൂടിയാണെന്നും പാര്‍വതി പറഞ്ഞു. ആത്മവിശ്വാസമുള്ള ഒരു കുട്ടിയായാണ് എന്നെ വളര്‍ത്തിയത്. എന്നിട്ടും ഇത് ഞാന്‍ അര്‍ഹിച്ചിരുന്നോ എന്ന് ആലോചിച്ച് ഞാന്‍ അത്ഭുതപ്പെട്ടിട്ടുണ്ട്. എന്റെ സുഹൃത്തുക്കളോട് അതേക്കുറിച്ച് സംസാരിക്കുക, എന്റെ രക്ഷിതാക്കളോട് പറഞ്ഞു മനസിലാക്കിക്കുക എന്നതെല്ലാം ദിവസവും വല്ലാതെ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നാണ്. തനിക്കു സംഭവിച്ച ഒരു കാര്യത്തെക്കുറിച്ചാണ് വേദിയിലിരുന്ന് സംസാരിക്കുന്നതെന്നും ഒരു ജെന്‍ഡറോ മറ്റെന്തെങ്കിലുമോ ടാഗ് തരുന്നതിന് മുമ്പ് താന്‍ ഒരു വ്യക്തിയായാണ് സംസാരിക്കുന്നതെന്ന മുഖവുരയോടെയാണ് പാര്‍വതി സദസ്സില്‍ സംസാരിച്ച് തുടങ്ങിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top