ആർത്തവകാലത്ത് മുസ്‌ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഹര്‍ജി

ആറ്റുകാൽ ക്ഷേത്രത്തിലും ചക്കുളത്ത് കാവിലും അസാമിലെ കാമാഖ്യ ക്ഷേത്രത്തിലും പുരുഷൻമാരെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി.ശബരിമല വിധിയെ അടിസ്ഥാനമാക്കി ഉത്തരവ് ആവശ്യപ്പെട്ട് സന്നദ്ധ സംഘടന പ്രവർത്തകനായ സഞ്ജീവ് കുമാറാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ആർത്തവകാലത്ത് മുസ്‌ലീം സ്ത്രീകളെ പള്ളികളിൽ പ്രവേശിപ്പിക്കണമെന്നും ആവശ്യം. ആർത്തവകാലത്തു ഹിന്ദു സ്ത്രീകളെ അടുക്കളയിൽ കയറാൻ അനുവദിക്കണം. ആർത്തവകാലത്ത് എല്ലായിടത്തും പ്രാർത്ഥിക്കാൻ അനുവദിക്കണം. ആർത്തവകാലത്തു മുസ്‌ലീം സ്ത്രീകളെ നോമ്പ് നോക്കാൻ അനുവദിക്കണം. മുസ്‌ലീം സ്ത്രീകളെ ഇമാമാകാനും വെള്ളിയാഴ്ച പ്രാർത്ഥനകളിൽ പങ്കെടുക്കാനും അനുവദിക്കണം. ഹിന്ദു സ്ത്രീകളെ പൂജാരികളും പുരോഹിതരും അഗാഡ് മേധാവികളും ആകാൻ അനുവദിക്കണം. ക്രിസ്ത്യൻ സ്ത്രീകളെ പുരോഹിതരും ബിഷപ്പും ആകാൻ അനുവദിക്കണം. എല്ലാ മതത്തിലുമുള്ള സ്ത്രീകളെ സോരാഷ്ട്രീയൻ ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ അനുവദിക്കണമെന്നുമുള്ള ആവശ്യമാണ് ഹര്‍ജിയിലുള്ളത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here