26 ാമത് കേരള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്: ടിഎം ഹർഷൻ അവാർഡ് ഏറ്റുവാങ്ങി

കഴിഞ്ഞ വർഷത്തെ മികച്ച അവതാരകനുള്ള ടെലിവിഷൻ പുരസ്കാരം ട്വന്റിഫോർ അസോസിയേറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ ടിഎം ഹർഷൻ ഏറ്റുവാങ്ങി. 2017ൽ മീഡിയ വൺ ചാനലിൽ അവതരിപ്പിച്ച കേരള സമ്മിറ്റ് എന്ന പരിപാടിയാണ് ഹർഷനെ അവാർഡിന് അർഹനാക്കിയത്. സമ്മാനതുകയായ 10000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.

കഥേതര വിഭാഗത്തില്‍,  മികച്ച ഡോക്യുമെന്ററി (ജനറല്‍) സോര്‍ഡ് ഓഫ് ലിബര്‍ട്ടി, സംവിധാനം ഷൈനി ജേക്കബ് ബെഞ്ചമിന്‍, നിര്‍മാണം ആര്‍.സി. സുരേഷ്. മികച്ച ഡോക്യുമെന്ററി സഹ്യന്റെ നഷ്ടം, സംവിധാനം/നിര്‍മാണം ബിജു പങ്കജ് (മാതൃഭൂമി ന്യൂസ്), മികച്ച ഡോക്യുമെന്ററി (ബയോഗ്രഫി) പയണം, സംവിധാനം എം.ജി. അനീഷ്, നിര്‍മാണം ഏഷ്യാനെറ്റ് ന്യൂസ്, മികച്ച ഡോക്യുമെന്ററി (വിമന്‍ & ചില്‍ഡ്രന്‍) പ്രകാശം പരത്തുന്ന പെണ്‍കുട്ടി, സംവിധാനം തമ്പാന്‍, നിര്‍മാണം ദൂരദര്‍ശന്‍ കേന്ദ്രം, തിരുവനന്തപുരം, മികച്ച എഡ്യൂക്കേഷണല്‍ പ്രോഗ്രാം നല്ല പാഠം, സംവിധാനം കാര്‍ത്തിക തമ്പാന്‍, നിര്‍മാണം മനോരമ ന്യൂസ്, മികച്ച ആങ്കര്‍ പാര്‍വതി കുര്യാക്കോസ് (മനോരമ ന്യൂസ്), മികച്ച സംവിധായിക ഷൈനി ജേക്കബ് ബഞ്ചമിന്‍ (സോര്‍ഡ് ഓഫ് ലിബര്‍ട്ടി), മികച്ച ന്യൂസ് ക്യാമറമാന്‍ സന്തോഷ് എസ്. പിള്ള (മഴ ഒച്ച് മനോരമ ന്യൂസ്), മികച്ച വാര്‍ത്താവതാരക നിഷ പുരുഷോത്തമന്‍ (സന്ധ്യാവാര്‍ത്ത മനോരമ ന്യൂസ്), മികച്ച കോമ്പിയറര്‍/ആങ്കര്‍ വിധുബാല (കഥയല്ലിത് ജീവിതം അമൃത ടി.വി), മികച്ച കമന്റേറ്റര്‍ (ഔട്ട് ഓഫ് വിഷന്‍) രാഹുല്‍ കൃഷ്ണ കെ.എസ്. (ഏഷ്യാനെറ്റ് ന്യൂസ്), ഫിജി തോമസ്, (മനോരമ ന്യൂസ്) മികച്ച ആങ്കര്‍/ഇന്റര്‍വ്യൂവര്‍ അഭിലാഷ് മോഹന്‍ (റിപ്പോര്‍ട്ടര്‍), മികച്ച ഇന്‍വെസ്റ്റിഗേറ്റീവ് ജേര്‍ണലിസ്റ്റ് ബിജു പങ്കജ് (മാതൃഭൂമി), മികച്ച ടി.വി ഷോ (കറണ്ട് അഫയേഴ്‌സ്) സെല്‍ഫി കശാപ്പും കശപിശയും (മലയാളം കമ്മ്യൂണിക്കേഷന്‍), മികച്ച കുട്ടികളുടെ പരിപാടി പൂമ്പാറ്റകളുടെ പളളിക്കൂടം (ദൂരദര്‍ശന്‍) സംവിധാനം ബൈജു രാജ് ചേകവര്‍, നിര്‍മ്മാണം കെ.ടി. ശിവാനന്ദന്‍. എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top