Advertisement

പ്രതിപക്ഷ ഐക്യത്തിന് ചന്ദ്രബാബു നായിഡു; ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പ്

November 1, 2018
Google News 0 minutes Read

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കാനൊരുങ്ങുന്നു. പ്രതിപക്ഷ കക്ഷികളുടെ ഏകോപനത്തിനായി ആന്ധ്രാ മുഖ്യമന്ത്രിയും ടിഡിപി അധ്യക്ഷനുമായ ചന്ദ്രബാബു നായിഡു നേരിട്ട് രംഗത്തെത്തിയിരിക്കുകയാണ്. തലസ്ഥാനത്ത് നേരിട്ടെത്തി പ്രതിപക്ഷ കക്ഷികളുമായി ചര്‍ച്ച നടത്തുകയാണ് നായിഡു. ഇന്ന് രാവിലെ എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, നാഷ്ണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫറൂഖ് അബ്ദുള്ള എന്നിവരുമായി നായിഡു ചര്‍ച്ച നടത്തി. ഇന്ന് വൈകീട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ കാണുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുകയെന്ന ലക്ഷ്യമാണ് മറ്റ് പ്രതിപക്ഷ കക്ഷികള്‍ക്കുള്ളത്. രാജ്യത്തിന്റെ ഭാവി സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ മുന്നോട്ട് പോകുന്നതെന്ന് യോഗത്തിന് ശേഷം ചന്ദ്രബാബു നായിഡു പ്രതികരിച്ചു. സിബിഐയിലും റിസര്‍വ് ബാങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിലും എന്താണ് നടക്കുന്നതെന്ന് ശരത് പവാര്‍ ചോദിച്ചു. കേന്ദ്ര സര്‍ക്കാറിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി മുന്നോട്ടുപോകണമെന്ന് ഇരു നേതാക്കളും ആഹ്വാനം ചെയ്തു. ആം ആദ്മി നേതാവ് അരവിന്ദ് കേജ്രിവാള്‍, തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജി, ബിഎസ്പി അധ്യക്ഷ മായാവതി, കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി എന്നിവരുമായി നായിഡു നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒന്നിച്ച് നിന്ന് മോദിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് നായിഡു കൂട്ടിച്ചേര്‍ത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here