യഥാര്‍ത്ഥ സംഭവവുമായി കൊച്ചിന്‍ ശാദി @ ചെന്നൈ 03

ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി മലയാളത്തില്‍ ഒരു ചിത്രം കൂടി വരികയാണ്. മഞ്ജിത്ത് ദിവാകറാണ് സംവിധായകന്‍. കൊച്ചിന്‍ ശാദി @ ചെന്നൈ 03 എന്നാണ് ചിത്രത്തിന്റെ പേര്. 1990കാലഘട്ടത്തില്‍ ചെന്നൈയില്‍ നടന്ന സംഭവമാണ് സിനിമയിലൂടെ പറയുന്നത്. റിജേഷ് ഭാസ്കറിന്റേതാണ് തിരക്കഥ. ശാദി എന്ന പെണ്‍കുട്ടിയുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്. കന്നഡ നടി അക്ഷിതയാണ് നായിക. ചാര്‍മിളയും സിനിമയില്‍ ശക്തമായ വേഷം ചെയ്യുന്നുണ്ട്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ചാര്‍മിള അഭിനയ രംഗത്തേക്ക് എത്തുന്ന ചിത്രമാണിത്. എറണാകുളം, തൃശ്ശൂര്‍, കോയമ്പത്തൂര്‍, പാലക്കാട്, നാഗര്‍കോവില്‍, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. എഎഐഎം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അബ്ദുല്‍ ലത്തീഫ് വടക്കൂട്ടാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here