‘ധോണി ഫുട്‌ബോള്‍ തട്ടിയപ്പോള്‍ ഗാലറി ആര്‍ത്തുവിളിച്ചു’; കലാശപോരാട്ടത്തിന് ഇനി മിനിറ്റുകള്‍ മാത്രം

വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തിനായി ഇന്ത്യന്‍ ടീം സജ്ജമായി. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ആദ്യ ഏകദിന മത്സരം കാണാന്‍ ക്രിക്കറ്റ് പ്രേമികളുടെ ഒഴുക്കാണ്. ഹോട്ടലില്‍ നിന്ന് ഇന്ത്യയുടെയും വെസ്റ്റ് ഇന്‍ഡീസിന്റെയും ടീമുകള്‍ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് എത്തിക്കഴിഞ്ഞു. ഇന്ത്യന്‍ ടീം ഇപ്പോള്‍ പരിശീലനം നടത്തുകയാണ്.

കോഹ്‌ലിയിലേക്കും ധോണിയിലേക്കുമാണ് ആരാധകര്‍ കൂടുതല്‍ പ്രതീക്ഷയോടെ നോക്കുന്നത്. പരിശീലന സമയത്തും ആരാധകര്‍ ആര്‍ത്തുവിളിച്ചത് കോഹ്‌ലിക്കും ധോണിക്കും വേണ്ടി തന്നെ. ഗ്രൗണ്ടില്‍ പരിശീലനം നടത്തുന്നതിനിടയില്‍ മഹേന്ദ്രസിംഗ് ധോണി ഫുട്‌ബോള്‍ തട്ടിയപ്പോള്‍ ഗാലറി മുഴുവന്‍ ആര്‍ത്തുവിളിച്ചു. ഇന്നത്തെ മത്സരത്തില്‍ ഒരു റണ്‍സ് നേടിയാല്‍ ഇന്ത്യന്‍ ജഴ്‌സിയില്‍ പതിനായിരം ഏകദിന റണ്‍സ് നേടുന്ന താരമെന്ന നിലയിലേക്ക് ധോണി ഉയരും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി 9999 റണ്‍സാണ് ധോണി സ്വന്തമാക്കിയിട്ടുള്ളത്. കാര്യവട്ടത്ത് ധോണിയുടെ ബാറ്റില്‍ നിന്ന് ഒരു റണ്‍സ് കൂടി പിറന്നാല്‍ അത് ചരിത്രത്തില്‍ ഇടം പിടിക്കും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top