മണ്‍വിള തീപിടിത്തം; സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യവസായമന്ത്രി

ep jayarajan to sworn in today

മണ്‍വിളയിലെ പ്ലാസ്റ്റിക് യൂണിറ്റില്‍ ഉണ്ടായ തീപിടിത്തത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് വ്യവസായമന്ത്രി ഇ.പി ജയരാജന്‍. അപകടസ്ഥലം സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. വ്യവസായകേന്ദ്രങ്ങളില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എന്താണ് ചെയ്യേണ്ടതെന്ന് വകുപ്പ് പരിശോധിച്ച് തുടര്‍നടപടി സ്വീകരിക്കും. വകുപ്പുതല അന്വേഷണത്തിനുപുറമേ, വിശദമായി പരിശോധിച്ച് സര്‍ക്കാര്‍ തുടര്‍നടപടി സ്വീകരിക്കും.

അപകടത്തിലൂടെ വലിയ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഫയര്‍ഫോഴ്‌സിന്റെ സഹായവും ഇടപെടലുംകൊണ്ട് മറ്റു കെട്ടിടങ്ങളിലേക്കും സമീപപ്രദേശങ്ങളിലേക്കും തീ വ്യാപിക്കുന്നത് തടയാനായി. വ്യവസായ വകുപ്പിന്റെ കീഴിലുള്ള ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന് സമഗ്രമായി പരിശോധിക്കും. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെ തീപിടിത്തമുണ്ടായതായി മനസിലാക്കുന്നു. അപ്പോള്‍ തന്നെ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top