ഐജി മനോജ് ഏബ്രഹാമിനെതിരായ അധിക്ഷേപ പരാമര്‍ശം; ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെ അറസ്റ്റ് ചെയ്തു

b gopalakrishnan

ശബരിമല വിഷയവുമായി ബന്ധപ്പെട്ട ഐജി മനോജ് ഏബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടു. ശബരിമല പ്രതിഷേധത്തിന്റെ ഭാഗമായി ബിജെപി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ എറണാകുളം റേഞ്ച് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിലാണു ഗോപാലകൃഷ്ണന്‍ ഐജി മനോജ് ഏബ്രഹാമിനെ അധിക്ഷേപിച്ച് സംസാരിച്ചത്. ഇതേതുടര്‍ന്നു വ്യാഴാഴ്ച സ്റ്റേഷനില്‍ നേരിട്ടു ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് അയച്ചിരുന്നു. അതേസമയം, മനോജ് ഏബ്രഹാമിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്നാണ് ഗോപാലകൃഷ്ണന്റെ വാദം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top