കാര്യവട്ടം ഏകദിനം; ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് ബാറ്റിംഗ് തെരഞ്ഞെടുത്തു

ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് അഞ്ചാം ഏകദിനത്തിനായി കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം തയ്യാറായി. ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഹോള്‍ഡര്‍ ബാറ്റിംഗ് തെരഞ്ഞെടുത്തു. ആദ്യ നാല് മത്സരങ്ങളിലും ടോസ് ജയിച്ചത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയായിരുന്നു. പരമ്പരയില്‍ ആദ്യമായാണ് വെസ്റ്റ് ഇന്‍ഡീസിന് ടോസ് ലഭിക്കുന്നത്. നാലാം ഏകദിനത്തിലെ ടീമിനെ ഇന്ത്യ നിലനിര്‍ത്തി. ഏകദിന പരമ്പരയില്‍ ഇന്ത്യ 2-1 മുന്നിലാണ്. 1.30 മുതലാണ് മത്സരം നടക്കുക.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top