എം. മുകുന്ദനെ മുഖ്യമന്ത്രി അഭിനന്ദിച്ചു

m mukundan

സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും വലിയ സാഹിത്യ ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരം നേടിയ എം. മുകുന്ദനെ ഹൃദയപൂര്‍വ്വം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

സമൂഹത്തില്‍ വരുന്ന മാറ്റങ്ങളെയും ജനജീവിതത്തിലെ ചലനങ്ങളെയും പ്രവചനാത്മകമായി തിരിച്ചറിഞ്ഞ എഴുത്തുകാരാനാണ് മുകുന്ദനെന്ന് നിസ്സംശയം പറയാം. കഥകളില്‍ പുതിയ ഭാവുകത്വം കൊണ്ടുവന്ന എഴുത്തുകാരന്‍ എന്ന നിലയിലും മലയാള സാഹിത്യത്തില്‍ മുകുന്ദന് വലിയ സ്ഥാനമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അ‍ഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.  സാഹിത്യ രംഗത്ത് സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്കാരമാണിത്. മലയാള സാഹിത്യത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top