Advertisement

വിന്‍ഡീസിനെ ‘വട്ടം’കറക്കി കാര്യവട്ടം; 104 റണ്‍സിന് എല്ലാവരും പുറത്ത്

November 1, 2018
Google News 0 minutes Read

കാര്യവട്ടം ഏകദിനത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത വെസ്റ്റ് ഇന്‍ഡീസിന് കാര്യവട്ടത്ത് താളം കണ്ടെത്താനായില്ല. 31.5 ഓവറില്‍ 104 റണ്‍സിന് വിന്‍ഡീസിന്റെ എല്ലാ താരങ്ങളും കൂടാരം കയറി. രവീന്ദ്ര ജഡേജയുടെ നാല് വിക്കറ്റ് പ്രകടനമാണ് കരീബിയന്‍സിന്റെ ഇന്നിംഗ്‌സ് 104 ല്‍ അവസാനിപ്പിച്ചത്. 9.5 ഓവറില്‍ 34 റണ്‍സ് വിട്ടുകൊടുത്താണ് ജഡേജ നാല് വിക്കറ്റ് സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറയും ഖലീല്‍ അഹമ്മദും രണ്ട് വീതം വിക്കറ്റുകള്‍ നേടിയപ്പോള്‍ ഭുവനേശ്വറും കുല്‍ദീപും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി. വിന്‍ഡീസ് ബാറ്റിംഗ് നിരയില്‍ ആര്‍ക്കും മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചില്ല. 25 റണ്‍സ് നേടിയ നായകന്‍ ജേസന്‍ ഹോള്‍ഡറാണ് വെസ്റ്റ് ഇന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. മര്‍ലോണ്‍ സാമുവല്‍സ് 24 റണ്‍സ് നേടി. ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here