ജമ്മുകാശ്മീരില്‍ ബിജെപി നേതാവും സഹോദരനും വെടിയേറ്റ് മരിച്ചു

bjp leader

ജമ്മുകാശ്മീരില്‍ ബിജെപി നേതാവും സഹോദരനും വെടിയേറ്റ് മരിച്ചു . മുതിര്‍ന്ന ബിജെപി നേതാവായ അനിൽ പരിഹറും സഹോദരൻ അജിത് പരിഹറുംമാണ് മരിച്ചത്.  ജമ്മു കാശ്മീരിലെ കിഷ്ത്വറിലാണ് സംഭവം. ഇന്നലെ വൈകിട്ട് എട്ടരയോടെയാണ് സംഭവം. തപൻ​ഗലിയിലുള്ള കട അടച്ചതിന് ശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ആക്രമണം.   ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആക്രമം നടത്തിയത് ഭീകരരാണെന്നാണ് ബിജെപിയുടെ ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top